പുത്തുക്കാവ് ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം ഇന്ന്
1459345
Sunday, October 6, 2024 7:11 AM IST
കൊടകര: മേളകലാസംഗീത സമിതിയുടെകീഴില് പുത്തുകാവ് ദേവീക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനംനേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഇന്നുവൈകീട്ട് ആറിന് ക്ഷേത്രസന്നിധിയില്‍ നടക്കും. പെരുവനം കുട്ടന്മാരാര് ഉദ്ഘാടനംചെയ്യും. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 24 പേരാണ് പഞ്ചാരിയുടെ പതികാലംമുതല്‍ കൊട്ടിക്കയറുന്നത്.
അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയ്ക്ക് യഥാക്രമം കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കുമ്മത്ത് നന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ 80ല്‍പ്പരം സഹമേളക്കാര് പങ്കെടുക്കും.