വി​ല്വാ​ദ്രി​നാ​ഥ​ന്‍റെ നി​റ​മാ​ല ഉ​ത്സ​വം നാ​ളെ
Wednesday, September 18, 2024 1:28 AM IST
തി​രു​വി​ല്വാ​മ​ല: പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ശ്രീവി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ നി​റ​മാ​ല മ​ഹോ​ത്സ​വം നാ​ളെ ആ​ഘോ​ഷി​ക്കും. മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കംകു​റി​ക്കു​ന്ന നി​റ​മാ​ല​യ്ക്കാ​യി വി​ല്വ​മ​ല​യി​ലെ ക്ഷേ​ത്രസ​ന്നി​ധി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

താ​മ​ര​പ്പൂ​മാ​ല തോ​ര​ണ​ങ്ങ​ളും കു​ലവാ​ഴ​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച അ​മ്പ​ല​മു​റ്റ​ത്തേ​ക്ക് അ​തി​രാ​വി​ലെമു​ത​ൽത​ന്നെ നി​റ​മാ​ല ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​രെ​ത്തി​ത്തു​ട​ങ്ങും. ക​ന്നി​മാ​സ​ത്തി​ലെ മു​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച​യാ​ണ് തി​രു​വി​ല്വാ​മ​ല നി​റ​മാ​ലയാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രും നാ​ദാ​ർ​ച്ച​ന​ക്കാ​യി വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ എ​ത്തും.

ഏ​ക്കം ഒ​ഴി​വാ​ക്കി ഉ​ട​മ​സ്ഥ​ർ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​ക്കു​ന്ന​തും നി​റ​മാ​ല​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. നാ​ളെരാ​വി​ലെ അ​ഞ്ചി​ന് ക​ലാ​മ​ണ്ഡ​ലം അ​ച്യു ത​ൻ, ഞ്ഞെ​ര​ള​ത്ത് രാ​മ​ദാ​സ്, ര​ഘു​ന​ന്ദ​ന​ൻ, സി​ന്ധു ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഷ്ട​പ​ദി​യോ​ടെ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.


ആ​റി​ന് നാ​ദ​സ്വ​രം. എട്ടിന് ​മേ​ള​ത്തോ​ടെ​യു​ള്ള ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ഞ്ചാ​രി​മേ​ള​ത്തി​ന് കി​ഴ​ക്കൂ​ട്ട് അനി​യ​ൻമാ​രാ​രും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ഞ്ച​വാ​ദ്യ​ത്തോ​ടെയു​ള്ള കാ​ഴ്ചശീ​വേ​ലി​ക്ക് കു​നി​ശേ​രി അ​നി​യ​ൻ മാ​രാ​രും പ്ര​മാ​ണം വ​ഹി​ക്കും. വൈ​കി​ട്ട് 5.30 ന് ​നാ​ദ​സ്വ​ര​ക്ക​ച്ചേ​രി, ആ​റി​ന് നി​റ​മാ​ല, ദീ​പാ​രാ​ധ​ന, വി​ള​ക്കുവ യ് പ്, സോ​പാ​ന​സം​ഗീ​തം, ഏ​ഴി​ന് നാ​ദ​വി​സ്മ​യം, 8.30ന് ​നൃ​ത്തം, ഒന്പതിന് ​താ​യ​മ്പ​ക, 12ന് ​മ​ദ്ദ​ള​ കേ​ളി തു​ട​ർ​ന്ന് ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30ന് ​നാ​ദ​സ്വ​ര​ത്തോ​ടെ നി​റ​മാ​ല ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും.