വാടാനപ്പിള്ളി: ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ പവിത്രൻ മകൻ സജിത്ത് (ചിന്നൻ - 39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അപകടം. ഗുരുതര പരിക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അശ്വതി. അമ്മ: ലളിത. സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്ത്.