സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
1453894
Tuesday, September 17, 2024 10:52 PM IST
ചാലക്കുടി: ആനമല റോഡിൽ കൂടപ്പുഴയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായുവാവ് മരിച്ചു.
പുളിയിലപ്പാറ വടക്കൻ വീട്ടിൽ അജിയുടെ മകൻ ഡെൽജൊ (19) യാണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന വെറ്റിലപ്പാറ പുത്തൻവീട്ടിൽ ലാലന്റെ മകൻ മിഥുൻ (17) നെ ഗുരുതരമായ പരിക്കുകളോടെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 നാണ് അപകടം ഉണ്ടായത്.
അപകടം ഉണ്ടായ ഉടനെ നാട്ടുകാർ ഇരുവരെയും സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡെൽജൊയുടെ ജീവൻ രക്ഷിക്കാനായില്ല. മാള ഐടിഐ വിദ്യാർഥിയാണ്. അമ്മ: റെബി. സഹോദരി: ഡോണ.