പുലിക്കളി: നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം
1453790
Tuesday, September 17, 2024 1:51 AM IST
തൃശൂർ: പുലിക്കളിയോടനുബന്ധിച്ച് നാളെ രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്കു രണ്ടുമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ വാഹനങ്ങൾക്കു റൗണ്ടിലേക്കു പ്രവേശനമുണ്ടാകില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. സ്വകാര്യ ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
പുലിക്കളി കാണാൻ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചു. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുത്. വാഹനങ്ങൾ അനുവാദമുള്ള ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. എമർജൻസി ഫോൺ നമ്പറുകൾ: 0487 2424193, 0487 2424192, 0487 2445259.