പഴയന്നൂർ: കായാംപൂവം പ്ലാസ റസ്റ്റോറന്റിനുസമീപംനിന്ന് കുന്നംകുളം പെരുമ്പിലാവ് സ്വദേശിനി പ്രജിത പ്രദീപിന്റെ നഷ്ടപ്പെട്ട ഡയമണ്ട് ലോക്കറ്റ് ചേലക്കോട് കായാംപൂവം ഖുവത്തുൽ ഇസ്ലാം മദ്രസ ഏഴാം ക്ലാസ് വിദ്യാർഥി ചേരിക്കൽതൊടി അസീസിന്റെ മകൻ അസ്ലമിനു കണ്ടുകിട്ടി. പ്ലാസ റസ്റ്റോറന്റ് ഉടമ നിഷാദ് നാട്യേൻചിറ നഷ്ടപെട്ട ഉടമയെ വിവരമറിയിക്കുകയും അവർതിരിച്ചെത്തി അസ്ലമിൽനിന്ന് ഡയമണ്ട് ലോക്കറ്റ് ഏറ്റുവാങ്ങുകയുമായിരുന്നു.