തിരുവോണനാളിൽ സ്പിന്നിംഗ് മില്ലിനു മുന്പിൽ പട്ടിണിസമരം നടത്തി
1453785
Tuesday, September 17, 2024 1:51 AM IST
വടക്കാഞ്ചേരി: തിരുവോണനാളിൽ കമ്പനിപ്പടിക്കൽ പട്ടിണിസമരം നടത്തി. ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനമായ തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ 20 മാസമായി അടച്ചുപൂട്ടിയതിലും തൊഴിലാളികൾക്ക് ഒരു ആനുകൂല്യവും നൽകാതെ 100 കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തിരുവോണനാളിൽ കമ്പനി ഗേറ്റിൽ കഞ്ഞിവച്ച് പട്ടിണിസമരവും പ്രതിഷേധധർണയും നടത്തി.
സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ സമരത്തിനു നേതൃത്വം നൽകി. ഐ എൻടിയുസി യൂണിയൻ സെക്രട്ടറി പി. രമേശൻനായർ, സിഐടിയു യൂണിയൻ സെക്രട്ടറി എം. എസ്. പ്രദീപ്, ബിഎംഎസ് യൂണിയൻ സെക്രട്ടറി വി.സി. ഷാജി, എംപ്ലോയീസ് യൂണിയൻ സെ ക്രട്ടറി എം.കെ. സുന്ദരൻ, വി.വി. കൃഷ്ണകുമാർ, രമേശൻ പാലിശേരി, എ.ആർ. ജയപ്രകാശ്, വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.