നിർധന കുടുംബങ്ങൾക്കു വീട്; എട്ടാമത്തെ വീടു കൈമാറി
1453759
Tuesday, September 17, 2024 1:50 AM IST
എടത്തിരുത്തി: നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചുനൽകുന്ന ബൈത്തുന്നൂർ ഭവനപദ്ധതിയിലെ എട്ടാമത്തെ വീട് കൈമാറി.
ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മജ്ലിസുന്നൂർ, എസ്വൈഎസ്, എസ്കെഎസ്എസ്എഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഭവനപദ്ധതിയായ ബൈത്തുന്നൂർ ഭവനപദ്ധതിയിലെ എട്ടാമത്തെ വീടാണു പണിപൂർത്തീകരിച്ചു കൈമാറിയത്. സൈഫുദ്ധീൻ തങ്ങൾ മൂവാറ്റുപുഴ പുതിയ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. നജീബ് തങ്ങൾ ആന്ത്രോത്ത് പ്രാർഥനയ്ക്കു നേതൃത്വം നൽകി. ബൈത്തുന്നൂർ ഭവനപദ്ധതി ചെയർമാൻ ഷുക്കൂർ പുളിന്തറ അധ്യക്ഷത വഹിച്ചു.
മജ്ലിസുന്നൂർ മഹല്ല് അമീർ ഡോ. ഹാഫിള് അഹമ്മദ് നൗഫൽ റഹ്മാനി, ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് സെക്രട്ടറി യൂസഫ് അന്താറത്തറ, ചെന്ത്രാപ്പിന്നി ഈസ്റ്റ് എംഎച്ച്എം മസ്ജിദ് പ്രസിഡന്റ് ഖാലിദ്, സെക്രട്ടറി സുലൈമാൻ. എടത്തിരുത്തി അഞ്ചാം വാർഡ് മെമ്പർ പി.എ. ഷെമീർ, മുഹമ്മദ് മുല്ലശേരി, മജ്ലിസുന്നൂർ കോ-ഓർഡിനേറ്റർ പി.കെ. മൂസാൻ, കൺവീനർ സിറാജ് വലിയകത്ത്, ജിനൂബ് അബ്ദുറഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.