ടെറസിൽനിന്നു വീണ് വയാേധികൻ മരിച്ചു
1453650
Monday, September 16, 2024 11:10 PM IST
വരന്തരപ്പിളളി: പള്ളിക്കുന്നിൽ വീടിന്റെ ടെറസിൽ നിന്നു വീണ് വയാോധികൻ മരിച്ചു. പള്ളിക്കുന്ന് ചിറമ്മൽ വീട്ടിൽ സേവ്യർ (70) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 -നായിരുന്നു സംഭവം. മണ്ണംപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ. വരന്തരപ്പിള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
സംസ്കാരം ഇന്ന്. ഭാര്യ: മാർഗരറ്റ്. മക്കൾ: സിജോ, ഫാ. സിന്റോ ചിറമ്മൽ, സിംസൺ. മരുമക്കൾ: ജിസ, നവ്യ.