കയ്പമംഗലം: ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി അടിമച്ചാലിൽ വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.