തിരുവോണസമ്മാനമായി രാധാകൃഷ്ണനും കുടുംബത്തിനും പുതിയ വീട്
1453517
Sunday, September 15, 2024 5:21 AM IST
മതിലകം: തിരുവോണ സമ്മാനമായി രാധാകൃഷ്ണനും കുടുംബത്തിനും ലഭിച്ചത് പുതിയ വീട്. മതിലകം സെന്ററിനു പടിഞ്ഞാറുഭാഗത്തുള്ള ഈ അസോസിയേഷനിലെ ഏറ്റവും അർഹതയുള്ള കുടുംബത്തെ നേരിട്ടുകണ്ടെത്തിയാണ് നിർമാണപ്രവർത്തനത്തിനു സംഘടന ഒരുങ്ങിയത്.
നിർമാണപ്രവർത്തനങ്ങൾക്ക് മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ കൺവീനറായും മതിലകം സെന്റ്് ജോസഫ് സ്കൂൾ പ്രധാന അധ്യാപകൻ മുജീബ് ജോയിന്റ്് കൺവീനർ ആയും രൂപീകൃതമായ ഭവന നിർമാണ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. വീട്ടിലേക്കു ആവശ്യമായ മുഴുവൻ ഫർണിച്ചറുകളും അസോസിയേഷൻ നൽകി. ഷിഹാബ് മജീദ്, പൊന്നാം പടി ഹസ്സൻ എന്നിവരുടെ തീവ്രപരിശ്രമം കൊണ്ടാണ് ഓണസമ്മാനമായി താക്കോൽദാന ചടങ്ങ് നടത്താൻ സാധിച്ചത്.
ഓണസമ്മാനമായി നിർമിച്ചുകൊടുത്ത വീടിന്റെ താക്കോൽദാന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീർ നിർവഹിച്ചു. കെ.എം. ഷിയാസ് അധ്യക്ഷനായിരുന്നു. തിലകം സെന്റ് ജോസഫ് സ്കൂൾ പ്രധാന അധ്യാപകൻ മുജീബ് മാസ്റ്റർ മുഖ്യ അതിഥിയായി. പി.എം. നൗഷാദ് , എം.ആർ. രാജീവ് മാസ്റ്റർ, പി.ബി. ഷാജി, കെ.വൈ. ഹംസ തുടങ്ങിവയവർ പ്രസംഗിച്ചു.