നിര്‍ത്തിയിട്ട കാറിനു തീപിടിച്ചു
1453516
Sunday, September 15, 2024 5:21 AM IST
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് പള്ളി കോന്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മുരിയാട് നെരേപ്പറമ്പില്‍ വീട്ടില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. വിവാഹസത്കാരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയവരുടേതാണ് കാര്‍.
തീപടര്‍ന്ന സമയം കാറില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. കാറിനു തീ പടരുന്നതു കണ്ട ഉടനെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഇരിങ്ങാലക്കുടയില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഇരിങ്ങാലക്കുട സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍ സജയന്, ഫയര്മാന്മാരായ ലൈജു, ടി.ടി പ്രദീപ്, സതീഷ്, എം. ഉല്ലാസ്, ഉണ്ണികൃഷ്ണന്, ഫയര്മാന് ഡ്രൈവര്‍ സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമായി കരുതുന്നത്.