കുമ്മാട്ടി മഹോത്സവത്തിനൊരുങ്ങി ഊരകം
1453510
Sunday, September 15, 2024 5:21 AM IST
ചേർപ്പ്: ഓണാഘോഷത്തിന്റെ ഭാഗമായി കുമ്മാട്ടി മഹോത്സവത്തിനൊരുങ്ങി ഊരകം. 18 ന് വൈകീട്ട് ഊരകത്തമ്മതിരുവടി ക്ഷേത്രപരിസരത്ത് നടക്കുന്ന കുമ്മാട്ടി മഹോത്സവത്തിൽ തെക്കുംമുറി കുമ്മാട്ടി സംഘം, യുവജന കുമ്മാട്ടി സമാജം, കിസാൻ കോർണർ കലാസമിതി, അമ്പലനട കുമ്മാട്ടി സംഘം , തിരുവോണം കുമ്മാട്ടി സംഘം വാരണകുളം, കിഴക്കുമുറി കുമ്മാട്ടി, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കൊറ്റംകുളങ്ങര കുമ്മാട്ടി തുടങ്ങിയ എട്ടുസംഘങ്ങൾ പങ്കെടുക്കും. വിലമതിപ്പുള്ള കുമ്മാട്ടി മുഖങ്ങളടക്കം ഒരോദേശസംഘങ്ങളുടെയും അണിയറിയിൽ ഒരുങ്ങുകയാണ്.