പു​ന്ന​യൂ​ർ​കു​ളം: ആ​റ്റു​പു​റ​ത്ത് പ​ഴ​യ വീ​ട് പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നി​ട​യി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ജി​നാ​റു​ൽ​സ​ദാം (33)ആ​ണ് മ​രി​ച്ച​ത്. പൊ​ളി​ച്ചി​രു​ന്ന ര​ണ്ടു പേ​ർ ചു​മ​ർ ഇ​ടി​യു​ന്ന​ത് ക​ണ്ട് ചാ​ടി ര​ക്ഷ​പെ​ട്ട​തി​നാ​ൽ അ​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല.