മന്ത്രി രാജൻ രാജിവയ്ക്കണം: അഡ്വ. ഷാജി കോടങ്കണ്ടത്ത്
1444692
Wednesday, August 14, 2024 1:10 AM IST
തൃശൂർ: വെള്ളപ്പൊക്കം സർക്കാർ നിർമിതമെന്നാരോപിച്ച് പുത്തൂരിൽ ഉപവാസസമരവുമായി കോണ്ഗ്രസ് പ്രവർത്തകർ.
പീച്ചി ഡാമിൽനിന്ന് അശാസ്ത്രീയമായി വെള്ളംതുറന്നുവിട്ടതിലൂടെ ഉണ്ടായ വെള്ളപ്പൊക്ക കെടുതിയിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകുക, മനുഷ്യനിർമിത പ്രളയത്തിന് കാരണക്കാരനായ മന്ത്രി കെ. രാജൻ രാജിവയ്ക്കുക, പ്രളയ ദുരന്തത്തിൽ മരിച്ച അഖിലിന്റെ കുടുംബത്തിനും കൃഷിനാശം സംഭവിച്ച കർഷകർക്കും ധനസഹായം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് പുത്തൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ പാലത്തിനു സമീപമാണ് ഉപവാസം നടത്തിയത്. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
പുത്തുർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.കെ. ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ നന്ദൻ കുന്നത്ത്, ദളിത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. ബെജു, മുരളി പുത്തൂർ, റെജി എന്നിവർ പ്രസംഗിച്ചു.