പുതിയ ആസ്ഥാന മന്ദിരം മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു
1444689
Wednesday, August 14, 2024 1:10 AM IST
തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരം മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു. സമന്വയ സഹകരണ മാർട്ട് സി.സി. മുകുന്ദൻ എംഎൽഎയും, ഇലക്ട്രിക് വെഹിക്കിൾസ് ചാർജിംഗ് സ്റ്റേഷൻ കേരള ബാങ്ക് വൈസ് പ്രസിഡന്റ്് എം.കെ. കണ്ണനും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐ.കെ. വിഷ്ണുദാസ് അധ്യക്ഷനായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ ചടങ്ങിൽ കൈമാറി. ബാങ്ക് മുൻ പ്രസിഡന്റുമാരായ പി.എം. അഹമ്മദ്, പ്രഫ. കെ.യു. അരുണൻ, എം.കെ. രാമചന്ദ്രൻ, കെ. ആർ. സീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി.
ബാങ്ക് സെക്രട്ടറി പി.സി. ഫൈസൽ റിപ്പോർട്ടവതരിപ്പിച്ചു. കെട്ടിട നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. അഹമ്മദ്, മഞ്ജുള അരുണൻ, ഡെപ്യൂട്ടി രജിസ്ട്രാർ ടി.കെ. രവിന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. മോഹനൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ. ഷൈൻ, ഇ.പി. അജയഘോഷ്, പി.കെ. ചന്ദ്രശേഖരൻ, എം.എ. ഹാരീസ് ബാബു, വി.പി. ആനന്ദൻ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.