വയനാടിന്റെ പുനർനിർമിതിക്കു കൈത്താങ്ങാകാൻ ചിറങ്ങര ഓട്ടോക്കൂട്ടം
1444685
Wednesday, August 14, 2024 1:10 AM IST
കൊരട്ടി: വയനാട്ടിലെ ദുരിതബാധിതർക്കു കൈത്താങ്ങാൻ നിറഞ്ഞ മനസോടെ ചിറങ്ങരയിലെയും തിരുമുടിക്കുന്നിലെയും ഓട്ടോ തൊഴിലാളികൾ.
ചിറങ്ങര സ്റ്റാൻഡിലെ 27 പേരും തിരുമുടിക്കുന്ന് സ്റ്റാൻഡിലെ 10 പേരുമാണു ചേർത്തുപിടിക്കാം വയനാടിനെ ഇന്നത്തെ സവാരി ദുരിതഭൂമിയായ വയനാടിനുവേണ്ടി എന്നെഴുതിയ പോസ്റ്ററുകളുമായി തിങ്കളാഴ്ച രാവിലെ മുതൽ രാത്രിവരെ നിരത്തിലിറങ്ങി യത്.
പരിമിതമായ സാഹചര്യങ്ങൾക്കിടയിലും ഒരുദിവസത്തെ വരുമാനം ഇത്തരമൊരു സദുദ്യമത്തിനു മാറ്റിവയ്ക്കാനുള്ള ഓട്ടോ തൊഴിലാളികളുടെ മനസിനു പിന്തുണയുമായി നാടും ഒപ്പം നിന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ഇതുവഴി സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഏറ്റുവാങ്ങി.
സിഐടിയു ചാലക്കുടി ഏരിയ സെക്രട്ടറി കെ.പി. തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, പി.എസ്. സുമേഷ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി വർഗീസ് പൈനാടത്ത്, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളായ പി.എ. ഗോപി, കെ.എൻ. കൃഷ്ണൻ, ജോബി, ബെന്നി പെരേപ്പാടൻ, സജീവ്, പി.വി. ബിജു എന്നിവർ പ്രസംഗിച്ചു.