മുലപ്പാൽദാന ക്യാന്പ് നടത്തി
1444660
Wednesday, August 14, 2024 12:04 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ നിയോനാറ്റോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള -നെക്ടർ ഓഫ് ലൈഫ്- മുലപ്പാൽ ബാങ്കും ആനത്തടം കെസിവൈഎമ്മും ചേർന്നു സെ ന്റ് തോമസ് ദേവാലയത്തിൽ മുലപ്പാൽദാന ക്യാന്പ് നടത്തി.
മൊബൈൽ മുലപ്പാൽദാന ബാങ്ക് എന്ന ആശയത്തിലേക്കുള്ള ആദ്യചവിട്ടുപടിയാണിത്. പ്രായം തികയാതെ ജനിക്കുന്ന കുട്ടികൾക്കു പാസ്ചറൈസ് ചെയ്ത മുലപ്പാൽ ലഭിക്കുന്നെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, ആനത്തടം പള്ളി വികാരി ഫാ. വർഗീ സ് അരിക്കാട്ട്, ആനത്തടം കെസിവൈഎം പ്രസിഡന്റ് ആൽബിൻ, ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഡോ. നെൽബി ജോർജ് മാത്യു, ഡോ. കെ. വിമൽ വിൻസന്റ്, കെസിവൈഎം ഇരിങ്ങാലക്കുട രൂപത വൈസ് ചെയർപേഴ്സണ്‍ ഐറിൻ റിജു, ദേവാലയ ട്രസ്റ്റി തോമസ് ഏറിയാടൻ, കെസിവൈഎം ആനിമേറ്റർ സിസ്റ്റർ ലിജി റോബർട്ട്, കോ-ഓർഡിനേറ്റർ ജിയ ജോണ്സൻ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ 11 അമ്മമാർ മുലപ്പാൽ ദാനംചെയ്തു.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹ്യൂമൻ മിൽക്ക് ബാങ്ക് ലാക്റ്റേഷൻ കൗണ്‍സിലർ ഡിറ്റി മാർട്ടിൻ, എം.ജി. സുജിത എന്നിവർ നേതൃത്വം നൽകി. ക്യാന്പിന് ജൂബിലി മിഷനിൽനിന്ന് നേതൃത്വം നൽകിയവർക്കു മെമന്റോ നൽകി ആദരിച്ചു.