ഗജദിനത്തിൽ ആനയൂട്ടും ബോധവത്കരണ ശില്പശാലയും
1444439
Tuesday, August 13, 2024 1:48 AM IST
ഗുരുവായൂർ: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും പാപ്പാൻമാർക്കായി ബോധവൽക്കരണ ശിൽപശാലയും ആദരണീയം ചടങ്ങും നടത്തി. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.പി. വിശ്വനാഥൻ അധ്യക്ഷനായി.
ഭരണസമിതി അംഗം വി.ജി. രവീന്ദ്രൻ വിശിഷ്ടാതിഥിയായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡോ. പി.ബി. ഗിരിദാസ്, ഡോ. ജോയ്, സി.പി. ജോർജ്, ഡോ.കെ.വിവേക് എന്നിവർ ദേവസ്വത്തിലെ മികച്ച പാപ്പാൻമാരെ ആദരിച്ചു. ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൽ. ഉഷാറാണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ. ടി.എസ്. രാജീവ്, ഡോ. സേതുലക്ഷ്മി, ഡോ. മുഹമ്മദ് ആസിഫ്, ഡോ. കാർത്തിക് വി. കുട്ടൻ, ഡോ. പി.കെ. റഹിമുദ്ദീൻ, ഡോ. ചാരുജിത്ത് നാരായണൻ, ഡോ. കെ. ജയരാജ്, കെ.എസ്. മായാദേവി എന്നിവർ പ്രസംഗിച്ചു. ദേവസ്വത്തിലെ നൂറിലേറെ പാപ്പാൻമാർ ശില്പശാലയിൽ പങ്കെടുത്തു.