ഗജദിനത്തിൽ മാതൃകയായി "കൂട്ടുകൊമ്പന്മാർ'
1444431
Tuesday, August 13, 2024 1:48 AM IST
തൃശൂർ: ലോകഗജദിനത്തിൽ വേറിട്ട മാതൃകയായി കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം. ഇത്തവണത്തെ ഗജദിന ആഘോഷങ്ങൾ ഒഴിവാക്കി വയനാട് ദുരന്തബാധിതർക്കായി സംഘടന ആദ്യഘട്ടമായി 25,000 രൂപ കൈമാറി. മന്ത്രി ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ക്യാമ്പ് ഓഫിസിലെത്തിയാണ് തുക കൈമാറിയത്. രണ്ടാം ഘട്ടമായി വയനാട്ടിലെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റമ്പത് കുടുംബങ്ങളിലേക്കു സഹായം എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
സംഘടനാപ്രതിനിധികളായ പി.എസ്. ജിഷ്ണു, സുജിത് തിരിയാട്ട്, കെ.ബി. അഭിഷേക്, നന്ദകുമാർ എടവന, അവിൻ കൃഷ്ണ, ആനഗവേഷകൻ മാർഷൽ സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.