സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ ബാച്ച് ഉദ്ഘാടനം
1444424
Tuesday, August 13, 2024 1:48 AM IST
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ 2024-26 എംബിഎ ബാച്ചിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ (എച്ച്ആര്‍ ആന്‍ഡ് ഓപ്പറേഷന്‍സ്) ടി. ആന്റോ ജോര്‍ജ് വിശിഷ്ടാതിഥിയായി. മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ചൊല്ലിക്കൊടുത്ത വിദ്യാരംഭപ്രതിജ്ഞ എംബിഎ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലി. കോളജ് ന്യൂസ്ലെറ്റര് സ്പെക്ട്രം 2024 സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്മാന് കാല്വിന് ജോയിക്കു കൈമാറി മാനേജര്‍ പ്രകാശനം ചെയ്തു. കോളജിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ പുതിയ വെബ്സൈറ്റ് ആന്റോ ജോര്‍ജ് പ്രകാശനം ചെയ്തു.
2023-24 അധ്യയനവര്‍ഷത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബെസ്റ്റ് റിസര്‍ച്ചര്‍, ബെസ്റ്റ് ടീച്ചര്‍, ബെസ്റ്റ് കോണ്‍ഫറന്‍സ് പേപ്പര്‍, ബെസ്റ്റ് ലൈബ്രറി യൂസര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയവരെ ചടങ്ങില്‍ ആദരിച്ചു. സിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്സ്, പൂര്‍വ വിദ്യാര്‍ഥിനി എം.പി. റിയ, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പ്രഫ. നോയല്‍ വില്‍സണ്‍, സ്റ്റുഡന്റ് ചെയര്‍പേഴ്സണ്‍ കാല്വിന് ജോയ്, അനഘ സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.