കോടതികളിൽ സുരക്ഷ വർധിപ്പിക്കൽ; ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1444008
Sunday, August 11, 2024 6:49 AM IST
തൃശൂർ: സിറ്റി ജില്ലാ പോലീസിന്റെയും തൃശൂർ റൂറൽ ജില്ലാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ കോടതികളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പരിശീലനകേന്ദ്രത്തിൽ നടന്ന ക്ലാസ് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു.
സിറ്റി പ്രോസിക്യൂഷൻ വിംഗ് സബ് ഇൻസ്പെക്ടർ ടി.കെ. നൗഷാദ്, റൂറൽ പ്രോസിക്യൂഷൻ വിംഗ് സബ് ഇൻസ്പെക്ടർ വി.എം. ജോണ്‍, സിറ്റി ഡിസിആർബി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒ.എ. അജയൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. എ.കെ. കൃഷ്ണൻ, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. പവൻ മധുസൂദനൻ, ഡോ. ബിനിൽ ഐസക് മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
ഫയർ റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഹരികുമാർ, വുമണ്‍ ഫയർ റെസ്ക്യൂ ഓഫീസർ അഖില, ഗുരുവായൂർ സബ് ഇൻസ്പെക്ടർ കെ. വിജിത്ത്, സിറ്റി സെൽഫ് ഡിഫൻസ് ഡ്രിൽ ഇൻസ്ട്രക്ടർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജി എന്നിവർ വിവിധ വിഷയങ്ങളിൽ സേനാംഗങ്ങൾക്കു പരിശീലനം നൽകി.
പടം/ബ്യൂറോ/
കോടതികളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിഉദ്യോഗസ്ഥന്മാർക്കായി നടന്ന ഏകദിന പരിശീലന ക്ലാസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്യുന്നു.