ചൂണ്ടലിൽ ബസും ഓട്ടോടാക്സിയും കൂട്ടിയിടിച്ച് അപകടം
1444005
Sunday, August 11, 2024 6:48 AM IST
ചൂണ്ടൽ: ചൂണ്ടലിൽ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വന്നൂർ സ്വദേശിനിക്ക് പരിക്ക്. അപകടത്തിൽ ചൊവ്വന്നൂർ സ്വദേശിനിയായ പുളിച്ചാം വീട്ടിൽ ലൈലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 നാണ് അപകടമുണ്ടായത്.
കുന്നംകുളം തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രസന്റ് ബസാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസും ചൂണ്ടൽ സിഗ്നലിൽ നിന്ന് ഗുരുവായൂർ റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോടാക്സിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ചൊവ്വന്നൂർ സ്വദേശിനിയെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻവശവും ഓട്ടോറിക്ഷയുടെ ഒരുവശവും ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.