വയനാട് ദുരന്തം: മരണാനന്തരകർമങ്ങൾ നിളാതീരത്തു നടത്തും
1444003
Sunday, August 11, 2024 6:48 AM IST
തിരുവില്വാമല: വയനാട് ദുരന്തത്തിൽ മൃതിയടഞ്ഞവരുടെ മരണാനന്തര കർമ്മങ്ങൾ പാമ്പാടി ഐവർമഠം നിളാതീരത്ത് ചൊവ്വാഴ്ച നടത്തും. രാവിലെ ആറു മുതൽ ഏഴുവരെ ഐവർമഠം കൃഷ്ണപ്രസാദ് വാര്യരുടെ നേതൃത്വത്തിലാണ് മരണമടഞ്ഞ എല്ലാ ആത്മാക്കളുടെയും മോക്ഷപ്രാപ്തിക്കു വേണ്ടി മരണാനന്തര കർമങ്ങളും പ്രാർത്ഥനയും നടത്തുന്നത്.
ചടങ്ങിൽ പങ്കെടുക്കാനും ജാതിമതഭേദമന്യേ എല്ലാവരുടെയും വീടുകളിൽ വിളക്കോ, മെഴുകുതിരിയും കൊളുത്തിവെച്ച് ആത്മാക്കളുടെ മോക്ഷത്തിനായി പ്രാർത്ഥിക്കണമെന്നും പ്രസാദ് വാര്യർ പറയുന്നു.
ദുരന്തത്തിൻന്റെ പതിനാറാം ദിവസമായ ബുധനാഴ്ച ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കുന്നുണ്ട് .ഇതിനായി ആരിൽനിന്നും സംഭാവനയും മറ്റും സ്വീകരിക്കുന്നതല്ലെന്നും കൃഷ്ണപ്രസാദ് വാര്യർ പറഞ്ഞു.