പിൻവാതിൽ നിയമനത്തിനെതിരെ അന്നമനടയിൽ കോൺഗ്രസ് പ്രതിഷേധം
1443972
Sunday, August 11, 2024 6:25 AM IST
അന്നമനട: അങ്കണവാടികളിലെ ഹെൽപ്പർ, വർക്കർ തസ്തിക നിയമനങ്ങളിൽ അർഹതപ്പെട്ടവരെ ഒഴിവാക്കി പാർട്ടിക്കാരെയും സ്വന്തക്കാരെയും ഉൾപ്പെടുത്തി പിൻവാതിൽ നിയമനം നടത്തിയെന്നാരോപിച്ച് അന്നമനട മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പഞ്ചായത്ത് കവാടത്തിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. തിലകൻ അധ്യക്ഷത വഹിച്ചു.
പി.ഡി. ജോസ്, കെ.കെ. രവി നമ്പൂതിരി, പി.കെ. സിദ്ദിഖ്, ശോഭന ഗോകുൽനാഥ്, നിർമൽ സി. പാത്താടൻ, എം.ബി. പ്രസാദ്, സാനി ചക്കാലയ്ക്കൽ, വി.എ. പോളി, ടെസി ടൈറ്റസ്, ധന്യ ദേവദാസ് എന്നിവർ പ്രസംഗിച്ചു.