വയനാട്ടില്‍ വീടൊരുക്കാന്‍ ബിരിയാണി ചലഞ്ച്
1443971
Sunday, August 11, 2024 6:25 AM IST
ചെമ്പുചിറ: എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കു വീടു നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിയിലേക്കു പണം സമാഹരിക്കുന്നതിനായി ചെമ്പുചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
പ്രിന്‍സിപ്പൽ വി. പ്രീത, പ്രധാനധ്യാപിക കെ.ജി. ഗീത, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ, പിടിഎ പ്രസിന്റ് മഞ്ജു സജി, എസ്എംസി ചെയര്മാന് സുഭാഷ ചന്ദ്രബോസ്, എന്‍.എസ്. വിദ്യാധരന് എന്നിവര്‍ നേതൃത്വം നല്കി.