ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ മാതൃസംഘടനയുടെ വാര്‍ഷിക പൊതുയോഗം നടത്തി. പിടിഎ പ്രസിഡന്റ് മെഡ്ലി റോയ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് അസിസ്റ്റന്റ് ലിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍എസ്എസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ഥിക്കുള്ള ഭവനനിര്‍മാണ ഫണ്ടിലേക്ക് മൂന്നാം ഗഡുവായ ഒരുലക്ഷം രൂപ പ്ലസ് ടു പ്രതിനിധിയായ അധ്യാപിക റോസ്ലിനു കൈമാറി. ജിജി മാരിയോ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി ബിന്ദു നന്ദിയും പറഞ്ഞു.