പാലം നിർമാണ സാമഗ്രികൾ മോഷ്ടിച്ച പ്രതി പിടിയിൽ
1443969
Sunday, August 11, 2024 6:25 AM IST
കൊടുങ്ങല്ലൂർ: പാലം നിർമാണസാമഗ്രികൾ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മൊഫിതുൾ ഇസ്ലാം (28) ആണ് പിടിയിലായത്. എൻഎച്ച് 66ന്റെ നിർമാണച്ചുമതലയുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ കൊടുങ്ങല്ലൂർ ചന്തപ്പുരയിലുളള കൺസ്ട്രക്ഷൻ സൈറ്റിൽനിന്ന് 15000 രൂപ വിലവരുന്ന എട്ടോളം കമ്പികളും പാലത്തിന്റെ സപ്പോർട്ടിംഗ് ജാക്കികളുമാണു മോഷ്ടിച്ചത്.
ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ എസ്ഐ സാലിം, സിപിഒമാരായ ശ്രീകല, ബിനിൽ, ജോസഫ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.