വിസ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
1443545
Saturday, August 10, 2024 1:59 AM IST
കൊരട്ടി: പോളണ്ടിലേക്ക് തൊഴിൽ വിസ വാഗ്ദാനംചെയ്ത് മേലൂർ സ്വദേശിയിൽനിന്നു രണ്ടു ലക്ഷം രൂപയും പാസ്പോർട്ടും കൈക്കലാക്കി ഒളിവിൽ കഴിഞ്ഞു വന്ന യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി പല്ലാരിമംഗലം താണിക്കുന്നേൽ കൃഷ്ണകുമാറിനെ(36)യാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പോത്താനിക്കാട്ടെ ഭാര്യവീടിനടുത്ത് എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊരട്ടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഒ.ജി. ഷാജു, സി.പി. ഷിബു, സി പി ഒ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തതതായി പോലീസ് പറഞ്ഞു.