വേലിയേറ്റം തടയാൻ സംരക്ഷണഭിത്തി
1443223
Friday, August 9, 2024 1:55 AM IST
ചാവക്കാട്: ഒരുമനയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ മുനയ്ക്കകടവ് പ്രദേശത്ത്കാളമന കായലിൽനിന്ന് വേലിയേറ്റ സമയത്ത് വെള്ളം കയറുന്നതു തടയാൻ എൻ. കെ. അക്ബർ എംഎൽഎ 30 ലക്ഷം രൂപ അനുവദിച്ചു.
ഇവിടെത്തെ പത്തിലധികം വീടുകളിലേക്കു കായലിൽനിന്ന് വെള്ളം കയറും. ഇവിടത്തെ താമസക്കാരുടെ ജീവിതം ദുരിതമായിരുന്നു. ഇതിനുപരിഹാരം കാണണമെന്ന ആവശ്യത്തെ തുടർന്ന് എംഎൽഎ സ്ഥലം സന്ദർശിച്ചശേഷമാണ് വെള്ളക്കയറ്റം തടയാനായി കായലിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടാനായി ഫണ്ട് അനുവദിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ്് വിജിത സന്തോഷ്, സമിതി അധ്യക്ഷൻ കെ.വി. രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, ഇറിഗേഷൻ ഓവർസിയർ ബിനീഷ്, സിപിഎം സെക്രട്ടറി ജോഷി ഫ്രാൻസിസ് തുടങ്ങിയവർ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നു.