തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ അവഹേളിച്ചു സോഷ്യൽ മീഡിയിൽ പോസ്റ്റിട്ട നാലുപേർക്കെതിരേ തൃശൂരിൽ കേസ്. തൃശൂർ സിറ്റി സൈബർ പോലീസാണു കേസെടുത്തത്.
എക്സി(ട്വിറ്റർ)ലൂടെ അവഹേളിച്ച രമ്യ രാജീവ്, ഫേസ് ബുക്കിലൂടെ തെറ്റിദ്ധാരണ പരത്തിയ ബദരീനാഥ്, വൈശാഖ് വിജയകുമാർ, അഡ്വ. മാത്യൂസ് തേനിപ്ലാക്കൽ എന്നീ അക്കൗണ്ട് ഉടമകൾക്കെതിരേയാണു കേസ്. ഭാരതീയന്യായസംഹിത, ദുരന്തനിവാരണ നിയമം, കേരള പോലീസ് ആക്ട് എന്നിവയനുസരിച്ചാണു കേസ്്.