കുറാഞ്ചേരി മലയിൽ വീണ്ടും നേരിയ തോതിൽ മണ്ണിടിഞ്ഞു
1441930
Sunday, August 4, 2024 7:18 AM IST
വടക്കാഞ്ചേരി: കുറാഞ്ചേരി മലയിൽ വീണ്ടും നേരിയ തോതിൽ മണ്ണിടിഞ്ഞു. 2018 ൽ മണ്ണിടിഞ്ഞ് 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരിയിലാണ് മണ്ണിടിച്ചൽ.
കുറാഞ്ചേരി മലയിലെ വനഭൂമിയിൽ ഒന്നരസെന്റോളം പ്രദേശമാണ് ഇന്നലെ ഇടിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടിച്ചിൽ നടന്നതായി സ്ഥിരീകരിച്ചു. ജിയോളജി വിഭാഗവും പരിശോധന നടത്തി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.