103-ാം വയസില്‍ കദീജ ദുരിതാശ്വാസക്യാമ്പിൽ
1441781
Sunday, August 4, 2024 2:57 AM IST
ചേർപ്പ്: മഴക്കെടുതിയിൽ വീടും പരിസരവും വെള്ളക്കെട്ടിൽ അകപ്പെട്ടതോടെ ചേർപ്പ് ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുകയാണ് ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് നാലകത്ത് കദീജ.
103 വയസുള്ള കദീജ ക്യാമ്പിലെ ഏറ്റവും പ്രായംചെന്ന അംഗമാണ്. ഒരാഴ്ചയായി ക്യാമ്പിലാണ് താമസം. മകൻ ഷംസുദ്ദീന്റെയും കുടുംബത്തിന്റെയും സഹായത്തോടെയാണ് ഇവർ ക്യാമ്പിൽ കഴിയുന്നത്.
മഴ വ്യാപിച്ചാൽ മുത്തുള്ളിയാൽ തോപ്പ് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറുക പതിവാണ്. കദീജ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ഇത് രണ്ടാംതവണയാണ്.