ചാലക്കുടി: കൂടപ്പുഴ ചിറക്കൽ നാരായണൻകുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും 10 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. പുലർച്ചെ പട്ടി കുരക്കുന്നതുകേട്ട് വീട്ടുകാർ നോ ക്കിയപ്പോൾ മരത്തിൽ ഇരുന്നിരുന്ന കോഴിയെ പിടിക്കുന്ന പാമ്പിനെ യാണ് കണ്ടത്. വീട്ടുകാരുടെ ശബ്ദം കേട്ട് കോഴിയെവിട്ട് കോഴിക്കൂടിന് അടിയിൽ ഒളിച്ച മലമ്പാമ്പിനെ പിടികൂടി ഫോറസ്റ്റിനു കൈമാറി. 60 കിലോ തൂക്കമുണ്ട്.