നിയോജകമണ്ഡലം കൺവൻഷൻ
1438324
Tuesday, July 23, 2024 1:14 AM IST
മൂന്നുപീടിക: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം നിയോജക മണ്ഡലം കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനംചെയ്തു. പി. പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സി.സി. അനിത, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് കക്കറ, എം.ആർ. സച്ചിദാനന്ദൻ, കെ.കെ. ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി. പവിത്രൻ - ചെയർമാൻ, കെ.കെ. ബാബുരാജൻ, എ.എം. കമറുദ്ദീൻ- വൈസ് ചെയർമാൻമാർ, എം.ആർ. സച്ചിദാനന്ദൻ - ജനറൽ കൺവീനർ, എം.ബി. മുബാറക്ക്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.