സൗദിയിൽ വാഹനാപകടം; തൃശൂർ സ്വദേശി മരിച്ചു
1438036
Monday, July 22, 2024 1:37 AM IST
തൃശൂർ: സൗദിയിൽ ദമാം ജുബൈൽ ഹൈവെയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി മരിച്ചു. പൂങ്കുന്നം സ്വദേശി മനോജ് മേനോൻ(44) ആണ് മരിച്ചത്. ദമാംജുബൈൽ ഹൈവെയിൽ ചെക്ക് പോയിന്റിനു സമീപമുള്ള ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. നീയോ ഇൻഡസ്ട്രീസ് കന്പനിയുടെ ജനറൽ മാനേജരായിരുന്നു.
ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി പുരോഗമിന്നു. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.