കേന്ദ്ര നാട്ടാന ആരോഗ്യപരിപാലന കമ്മിറ്റിയില്‍ ആനപ്പാപ്പാനും
1436878
Thursday, July 18, 2024 1:37 AM IST
തൃശൂര്‍: കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാട്ടാന ആരോഗ്യപരിപാലന കമ്മിറ്റിയില്‍ സംസ്ഥാനത്തുനിന്നുള്ള ഏക ആനപ്പാപ്പാനായി ശങ്കരംകുളങ്ങര ദേവസ്വം ആനപ്പാപ്പാന്‍ ബാലകൃഷ്ണനെ ഉള്‍പ്പെടുത്തി.
ആനപരിചരണമേഖലയില്നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആനപ്പാപ്പാന്മാര് ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരാൾ ഉള്‍പ്പെടുന്നത്. ഒമ്പതു വര്‍ഷമായി ശങ്കരംകുളങ്ങര ദേവസ്വത്തിന്റെ ആനപ്പാപ്പാനാണു മലമക്കാവ് കണ്ണന്‍കുഴിയില്‍ വീട്ടില്‍ ബാലകൃഷ്ണന്.
ആനകളുടെ പരിചരണവും സംരക്ഷണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടുകയും ബോധവത്കരണപ്രവര്ത്തനങ്ങള്ക്കു മേല്‍നോട്ടം വഹിക്കുകയുമാണു കമ്മിറ്റിയുടെ ലക്ഷ്യം. രണ്ടു വര്‍ഷമാണ് കാലാവധി. കഴിഞ്ഞ ദിവസം കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോഴാണ് ബാലകൃഷ്ണനെ ഉള്‍പ്പെടുത്തിയത്.