കാട്ടുപന്നിയെ കെണിവച്ചുപിടിച്ച രണ്ടുപേർ പിടിയിൽ
1436877
Thursday, July 18, 2024 1:37 AM IST
പുത്തൂർ: മാന്ദാമംഗലം ദർഭ ഭാഗത്തുനിന്നും കാട്ടുപന്നിയെ കെണിവച്ചു പിടിച്ച രണ്ടുപേരെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പിടികൂടി.
മാന്ദാമംഗലം ദർഭ സ്വദേശി നെല്ലിക്കമലയിൽ ഡോൺ (49), ആശാരിക്കാട് വട്ടംകണ്ടത്തിൽ വർഗീസ് എന്നുവിളിക്കുന്ന തങ്കച്ചൻ (61) എന്നിവരാണ് അറസ്റ്റിലായത്. ഡോണിന്റെ വീട്ടിൽനിന്നും പന്നിയെ പിടികൂടുവാൻ ഉപയോഗിച്ച കേബിൾകുരുക്കുകളും നാടൻതോക്കിൽ ഉപയോഗിക്കുന്ന ഈയക്കട്ടകളും കരിമരുന്നും പിടിച്ചെടുത്തു.
പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. പ്രജിക്കു കിട്ടിയ രഹസ്യവിവരത്തെതുടർന്നായിരുന്നു അറസ്റ്റ്. മാന്ദാമംഗലം സ്റ്റേഷനിലെ പ്രൊബേഷനറി റേഞ്ച് ഓഫീസർ ഷിനു മുഹമ്മദ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ഷാജഹാൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എം.പി. സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു. രാജ്കുമാർ, എം.എൻ. ഷിജു, കെ.വി. ദിപു, കെ.എസ്. ഷിജു, എൻ.ബി. ധന്യ, സി.എസ്. അഞ്ജന, പി.എ. ജയൻ, പ്രബിൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.