കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കു സുഖചികിത്സ ആരംഭിച്ചു
1436864
Thursday, July 18, 2024 1:37 AM IST
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ഒരുമാസത്തെ സുഖചികിത്സ ആരംഭിച്ചു.
വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള ഗജവീരൻ എറണാകുളം ശിവകുമാറിനു നൽകിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം എലിഫന്റ് കൺസൾട്ടന്റ് ഡോ. പി.ബി. ഗിരിദാസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന സുഖചികിത്സ 30 ദിവസം നീണ്ടുനിൽക്കും.