പൂങ്കുന്നത്ത് വാകമരം കടപുഴകിവീണു
1436639
Wednesday, July 17, 2024 1:16 AM IST
പൂങ്കുന്നം: ശക്തമായ കാറ്റിൽ നന്തിലത്ത് ജി മാർട്ടിനു മുൻവശത്തെ കൂറ്റന്‍ വാകമരം റോഡിലേക്കു കടപുഴകി വീണു. ഒഴിവായതു വന്‍ ദുരന്തം. ഏറെ നേരം ഗതാഗതക്കുരക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെയാണു സംഭവം.
മരം കാറ്റത്ത് ആടിയുലഞ്ഞു വീഴുന്നതുകണ്ട് വാഹനങ്ങള്‍ നിര്ത്തിയിട്ടതിനാലാണ് അപകടം ഒഴിവായത്. കൂറ്റൂര് എംഎല്‍എ റോഡിലേക്കു പോകുന്ന ഒരു കാറിനു മുകളിലേക്കു മരക്കൊമ്പുകള്‍ വീണെങ്കിലും കേടുപാടുകള്‍ സംഭവിച്ചില്ല.
ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.