കാറ്റ്, മഴ: കനത്ത നാശം
1436632
Wednesday, July 17, 2024 1:16 AM IST
ചാലക്കുടിയിലും
പരിസരത്തും നിരവധി
വീടുകൾക്കു നാശം
ചാലക്കുടി: ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾവീണ് നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. കൊന്നക്കുഴിയിൽ മൂഞ്ഞേലി ആന്റുവിന്റെ വീടിന്റെ അടുക്കളയുടെ മേൽക്കൂര തകർന്നു. എലിഞ്ഞിപ്ര ചുള്ളിയാടൻ ജിനി ലിന്റെ വീടിന്റെ ഒരു ഭാഗം അടുത്തപറമ്പിലെ തേക്കുമരം വീണ് തകർന്നു.
വെട്ടിക്കുഴിയിൽ കോൾ കുന്നി അന്നക്കുുട്ടിയുടെ വീട് കനത്ത മഴയിൽ തകർന്നു വീണു. കൂടപ്പുഴയിൽ ചിറക്കൽ രാജഗോപാലിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. മേലൂർ ശാന്തി പുരത്ത് വിജയ് തെക്കന്റെ വീടിനുമുകളിൽ മരംവീണു. കോഴി ഫാമിന്റെ ഷെഡ് തെങ്ങുവീണ് തകർന്നു.
മോതിരക്കണ്ണി, റെജി കുരുവിതടത്തിന്റെ വീടിന്റെ മതിൽ തകർന്നുവീണു. പടിഞ്ഞാറെ ചാലക്കുടി പുളിയാനിപ്പറമ്പിൻ കാറ്റിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. ചായ്പൻകുഴിയിൽ വൈദ്യുതി ലൈനിൽ മരങ്ങൾവീണ് വൈദ്യുതി വിതരണം തകരാറിലായി.
ചാലക്കുടി മുനിസി പ്പൽ ബസ് സ്റ്റാൻഡിന്റെ മുകൾഭാഗം തകർന്നുവീണു. കോട്ടാറ്റിൽ പതിയാപറമ്പിൽ ബാബു വിന്റെ വീടിനുമുകളിൽ അടുത്തപറമ്പിലെ തേക്കുമരം ഒടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചു.
തീരദേശത്ത് വീടുകളിൽ
വെള്ളം കയറി
8 കയ്പമംഗലത്ത് ദുരിതാശ്വാസ
ക്യാമ്പ് തുറന്നു
കൊപ്രക്കളം: പെരുമഴയിൽ തീരദേശം വെള്ളക്കെട്ടിൽ. നിരവധി വീടുകളിൽ വെളളം കയറി. കയ്പമംഗലത്തും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ടു ദിവസമായി പെയ്യുന്ന പെരുമഴയിൽ എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം തുടങ്ങിയ പഞ്ചാ യത്ത് പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. തോടുകളും കാനകളും നിറഞ്ഞൊഴുകിയത് വെള്ളക്കെട്ടിന് കാരണമായി.
ചെന്ത്രാപ്പിന്നിയിൽ തോടുകവിഞ്ഞ് ദേശീയ പാതക്ക് കുറുകെ ഒഴുകുകയാണ്. എസ്.എൻ. വിദ്യാഭവന് സമീപം കാന കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ടുണ്ടാക്കി. ഈ ഭാഗത്തെ കടകളിൽ ഏതുനിമിഷവും വെള്ളം കയറാവുന്ന അവസ്ഥയിലാണ്. ചെന്ത്രാപ്പിന്നി വില്ലേജിന് കിഴക്കോട്ടുള്ള സർദാർ റോഡ്, സർദാർ - ഓൾഡ് പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നി പപ്പടം കോളനി, വില്ലേജ് ഓഫീസ് കിഴക്ക്, ചെന്ത്രാപ്പിന്നി സെന്റർ കിഴക്ക്, ശ്രീമുരുകൻ തീയറ്റർ തെക്ക് എന്നിവിടങ്ങളിൽ വിടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 22 ഓളം വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഇവർ ബന്ധുവീടുകളിലേക്കും മറ്റുമായി താമസം മാറി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പല തോടുകളും മൂടി പ്പോവുകയും വീതി കുറയുകയും ചെയ്തതോടെയാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു പറഞ്ഞു. കിഴക്കുനിന്നുള്ള വെള്ളം പടിഞ്ഞാറ് ഭാഗത്തെ തോടുകളിലേക്ക് ഒഴുക്കാൻ മതിയായ സംവിധാനം ദേശീയ പാത അധികൃതർ ഏർപ്പെടുത്താതതാണ് വെള്ളക്കെട്ട് ഇത്രയും രൂക്ഷമാകാൻ കാരണമെന്നും ചന്ദ്രബാബു പറഞ്ഞു.
കയ്പമംഗലം കാളമുറിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചളിങ്ങാട് റോഡിൽ പുഴപോലെ വെള്ളം കെട്ടി നിൽക്കുകയാണ്. സമീപത്തെ കടകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ ഭാഗത്ത് അഞ്ചു വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കയ്പമംഗലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. സലഫി സെന്ററിന് വടക്കുഭാഗത്ത് അരയ്ക്കൊപ്പമാണ് വെള്ളം പൊങ്ങിയിട്ടുള്ളത്. ഈ ഭാഗത്ത് 15 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്ത് കൂടിയുള്ള അറപ്പ തോട് കവിഞ്ഞൊഴുകു കയാണ്. ഈ പ്രദേശത്തുള്ളവർ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും മാറിയതായി വാർഡ് മെമ്പർ പി.എം.എസ് ആബിദീൻ പറഞ്ഞു.
പെരിഞ്ഞനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. അഞ്ചാം വാർഡിൽ യമുന ഹാളിന് സമീപത്തെ വീടുകളിൽ വെള്ളക്കെട്ടുമൂലം വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്തെ പത്തോളം വീടുകളിലാണ് വെള്ളക്കെട്ടുള്ളത്. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന കാന നികത്തി മറ്റൊരു ഭാഗത്തുകൂടി നിർമിച്ചതാണ് വെള്ളക്കെട്ട് ഇത്രക്ക് രൂക്ഷമാകാൻ കാരണമെന്ന് വീട്ടുകാർ പറയുന്നു.
കയ്പമംഗലം പഞ്ചായത്തിലെ ആർസിയുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബ ങ്ങളിൽ നിന്നായി എട്ടു പേരാണുള്ളത്. മതിലകം നെടുംപറമ്പ് നഫീസ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ക്യാമ്പിൽ നാലുപേരുണ്ട്.
മറ്റത്തൂരില്‍ പാടശേഖരങ്ങളും
വാഴത്തോട്ടങ്ങളും വെള്ളത്തില്‍
8 65 ഏക്കർ വരുന്ന വിരിപ്പു കൃഷിയാണ് വെള്ളത്തിനടിയിലായത്
കോടാലി: കനത്തെ മഴയെത്തുടര്‍ന്ന് മലയോര മേഖലയിലുള്ള മറ്റത്തൂരിലെ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. വിരിപ്പുകൃഷി ചെയ്ത പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും വെള്ളത്തി നടിയിലായത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. മരങ്ങള്‍വീണ് വൈദ്യുതിക്കാലുകളും കമ്പികളും ഒടിഞ്ഞത് മേഖലയില്‍ മണക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെടാനും ഇടയാക്കി.
വെള്ളിക്കുളങ്ങര വൈദ്യുതി സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് മേഖലയില്‍ വൈദ്യുതി വിതരണം സ്തംഭിച്ചു. മോനൊടി, വാസുപുരം, ഇണ്ണോട്, പോത്തന്‍ചിറ, നമ്പ്യാര്‍പാടം, അവിട്ടപ്പിള്ളി, മാങ്കുറ്റിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് മരങ്ങള്‍വീണ് വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണിട്ടുള്ളത്. വൈദ്യുതിക്കാലുകളും ഒടിഞ്ഞു വീണു. തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മറ്റത്തൂരിലെ വലിയപാടശേഖരങ്ങളിലൊന്നായ കോടാലി പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. 65ഏക്കറോളം വരുന്ന വിരിപ്പു കൃഷിയാണ് വെള്ളത്തിനടിയിലായത്.
കോടാലി നെല്ലുത്പാദക സമിതിക്കു കിഴില്വരുന്ന പാടശേഖരത്തിലെ പകുതിയോളം നിലത്തില്‍ ഒരു മാസം മുമ്പാണ് നടീല്‍ പൂര്‍ത്തിയാക്കിയത്. ബാക്കി പകുതിയോളം വിതയും നടത്തി. മഴ തുടരുകയും കൂടുതല്‍ ദിവസങ്ങള്‍ നെല്‍ച്ചെടികള്‍ വെള്ളത്തിനടിയില്‍ കിടക്കുകയും ചെയ്താല്‍ ഓലചീയല്‍ ബാധിച്ച് നശിച്ചുപോകാനിടയുണ്ടെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഉമ വിത്താണ് ഇക്കുറി കോടാലി പാടശേഖരത്തെ കര്‍ഷകര്‍ വിരിപ്പുകൃഷിയിറക്കാന് ഉപയോഗിച്ചി ട്ടുള്ളത്. മഴയില്‍ വാഴത്തോട്ടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കര്‍ഷകരില്‍ ആശങ്ക നിറക്കുന്നു.
മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളോടുചേർന്ന തോട്ടങ്ങളില്‍ വാഴകൃഷി ചെയ്ത വരാണ് ആശങ്കയിലായിട്ടുള്ളത്. മഴയില്‍ പലയിടങ്ങളിലും വാഴത്തോട്ടങ്ങള്‍ മുങ്ങിയതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. രണ്ടുദിവസത്തിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ നേന്ത്രവാഴകള്‍ മഞ്ഞനിറത്തിലുള്ള പഴുപ്പു ബാധിച്ച് ചീഞ്ഞു പോകാനിടയുണ്ട്. കുലവന്നതും വിളവെടുപ്പിനു പാകമാകാറായതുമായ നേന്ത്രവാഴകളാണ് പലയിടത്തും വെള്ളത്തില്‍ നില്ക്കു ന്നത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത നേന്ത്രവാഴകളും ഇക്കൂട്ടത്തിലുണ്ട്. വേനല്‍ ക്കാലത്ത് അനുഭവപ്പെട്ട കഠിനമായ ചൂട് നേന്ത്രക്കായ ഉത്പാദനം ക ുറയാനിടയാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വെള്ളക്കെട്ട് ഭീഷണി വാഴക്കര്‍ഷകരെ അലട്ടുന്നത്.
കൊടകര -വെള്ളിക്കുളങ്ങര റൂട്ടിലെ ചേലക്കാട്ടുകരയില്‍ ഇന്നലെ രാവിലെ മണിക്കൂറുക ളോളം റോഡിലൂടെ മഴവെള്ളം ഒഴുകി. ചേലക്കാട്ടുകര പാലത്തിനു സമീപം മാങ്കുറ്റിപ്പാടം റോഡി ലും വെള്ളം കയറി. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള പ്രദേശവാസികളുടെ സഞ്ചാരം ഉച്ചവരെ തടസപ്പെട്ടു. ചാഴിക്കാട്, വാസുപുരം, മന്ദരപ്പിള്ളി, കിഴക്കേ കോടാലി, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഴയില്‍ മുങ്ങി.