കൊറ്റംകുളം - വിനായക റോഡിൽ ഗർത്തം രൂപപ്പെട്ടു
1436491
Tuesday, July 16, 2024 1:23 AM IST
കൊറ്റംകുളം: കനത്ത മഴയിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. പെരിഞ്ഞനം പഞ്ചായത്തിലെ കൊറ്റംകുളം - വിനായക റോഡിലാണു വാഹന യാത്രികർക്ക് അപകടം സൃഷ്ടിക്കുന്ന വിധത്തിൽ ഗർത്തം ഉണ്ടായത്.
പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് റീടാറിംഗ് നടത്തിയിട്ട് അധികം വർഷങ്ങൾ കഴിഞ്ഞിട്ടില്ല.
വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ഈ ഭാഗത്തു ശുദ്ധജലം ലീക്കായി പോയതിനെ തുടർന്നാണ് ആദ്യം റോഡ് കുഴിഞ്ഞത്. പിന്നീട് പാചകവാതക വിതരണ വാഹനം പോയപ്പോൾ റോഡിൽ വലിയ കുഴി രൂപപ്പെടുകയായിരുന്നു.
മഴ ശക്തമായതോടെ ഇന്നലെയും പ്രസ്തുത ഉദ്യോഗസ്ഥർക്കു സ്ഥലത്തെത്തി പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.