തൊഴിലുറപ്പുതൊഴിലാളികളെ സന്ദർശിച്ചു
1436230
Monday, July 15, 2024 1:47 AM IST
ചാലക്കുടി: വി.ആർ. പുരത്ത് ശുചീകരണജോലിയിൽ ഏർപ്പെട്ടിരുന്ന അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകരോട് ക്ഷേമാന്വേഷണവുമായി ബെന്നി ബഹനാൻ എംപിയും സനീഷ്കുമാർ ജോസഫ് എംഎൽഎയും.
വി.ആർ. പുരത്ത് നേതാജി റോഡിൽ ശുചീകരണജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുറപ്പ് പ്രവർത്തകരുടെ അടുത്തേക്കാണ് ജനപ്രതിനിധികൾ എത്തിയത്.
തൊഴിലുറപ്പ് വേതനം ലഭിക്കാൻ കാലതാമസംവരുന്നതും അതുമൂലം തുടർച്ചയായി പണി ഇല്ലാതാകുന്ന സാഹചര്യവും വേതനം വർധിപ്പിക്കണമെന്ന ആവശ്യവും പങ്കുവച്ചു.
വേതനം മുടക്കമില്ലാതെ ലഭിക്കാനും വർധനവ് നടപ്പിലാക്കാനും സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താമെന്ന് എംപിയും എംഎൽഎയും ഉറപ്പുനൽകി. വാർഡ് കൗൺസിലർ ഷിബു വാലപ്പനും ഒപ്പമുണ്ടായിരുന്നു.