ആംബുലന്‍സ് ഉദ്ഘാടനവും നേത്രപരിശോധനാ ക്യാമ്പും
1436229
Monday, July 15, 2024 1:47 AM IST
കൊടകര: ഗാന്ധിനഗര്‍ ഏകലവ്യ കലാകായികസമിതിയുടെ പുതിയ ആംബുലന്‍സ് സേവനവും സൗജന്യ നേത്രപരിശോധനാക്യാമ്പും സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷതവഹിച്ചു.
പഞ്ചായത്തംഗം സി.ഡി. സിബി, ക്ലബ് സെക്രട്ടറി ടി.ജി. അജോ, കൊടകര ഒയാസിസ് ക്ലബ് പ്രസിഡന്റ് കെ.എല്‍. ജോസ്, ഡോ.ടി.ജി. ഉണ്ണികൃഷ്ണന്, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ സജീവ് കുമാര്‍, എം.കെ. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.