ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കു പരിശീലനം
1436226
Monday, July 15, 2024 1:47 AM IST
കയ്പമംഗലം: മതിലകത്ത് ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ നടത്തുന്നതിനായാണ് മതിലകം ഗ്രാമ പഞ്ചായത്തിൽ സാമൂഹികസന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോളണ്ടിയര്‍മാര്‍ക്കും വിവിധ വാര്‍ഡുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ഏകദിന പരിശീലനം നടത്തിയത്. സാമൂഹികസന്നദ്ധസേന ഡയറക്ടറേറ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽനൽകിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷതവഹിച്ചു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ടീമിലെ ഓഫീസർമാരായ സുഗതൻ, ഉല്ലാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വംനൽകി. പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമതി സുന്ദരൻ, പ്രിയ ഹരിലാൽ, എം.കെ.പ്രേമാനന്ദൻ, ഭരണസമിതി അംഗങ്ങളായ കെ.കെ. സഗീർ, ഒ.എസ്. ശെരീഫ, സംസാബി സലീം, രജനി ബേബി, ഒ.എ. ജെൻട്രിൻ, ഹിത രതീഷ് തുടങ്ങിയവർ പങ്കെടുത്തു.