പൂച്ചിന്നിപ്പാടം - ഊരകം റോഡ്: നവീകരണ പ്രവൃത്തികൾ ആരംഭിച്ചു
1436225
Monday, July 15, 2024 1:47 AM IST
ചേർപ്പ്: കൂർക്കഞ്ചേരി- കൊടു ങ്ങല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി പൂച്ചിന്നിപ്പാടം മുതൽ ഊരകംവരെ റോഡ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.
നിർമാണ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് ഗതാഗത പരിഷ്കാരവും എർപ്പെടുത്തി. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഊരകം സെന്ററിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു ചേർപ്പിലെത്തി പെരുമ്പിള്ളിശേരി വഴി പോകണം.
തൃശൂരിൽ നിന്നു കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ള റോഡു മാർഗം പോകേണ്ടതാണ്.
ഒല്ലൂർ ആനക്കല്ല് ഭാഗത്തു നിന്നു കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവുള്ളക്കാവ് കിഴക്കേനട വഴി കൊടുങ്ങല്ലൂർ - തൃശൂർ റോഡിലേക്ക് കയറണം. ആദ്യഘട്ടമായി റോഡിന്റെ ഒരു ഭാഗമാണ് കോൺക്രീറ്റ് ചെയ്യുന്നത്.