കടങ്ങോട് ഉണ്ണിമിശിഹാ ദേവാലയം: സുവർണ ജൂബിലിയും അമ്പതാം ഊട്ടുതിരുനാളും
1436221
Monday, July 15, 2024 1:47 AM IST
എരുമപ്പെട്ടി: കടങ്ങോട് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സുവർണ ജൂബിലിയും അമ്പതാം ഊട്ട് തിരുനാളും ആഘോഷിച്ചു.
കൂട് തുറക്കൽ ശുശ്രൂഷ, ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. ഫെബിൻ കൂത്തൂർ കാർമികനായി. ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം എന്നിവയ്ക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ മുഖ്യകാർമികനായി. ഫാ. ബിൽജു വാഴപ്പിള്ളി തിരുനാൾ സന്ദേശം നൽകി. ഫാ.ബിജു ഇടയാളി സഹകാർമികനായി. തുടർന്ന് ഊട്ട് നേർച്ച ഭക്ഷണം വിതരണം നടന്നു.
ഇടവക വികാരി ഫാ.സിന്റോ പൊന്തേക്കൻ, കൈക്കാരൻമാരായ പി.വി. ജോൺസൺ, വി.വി. ജോൺസൺ, സി.ജെ. ബിജു, ജനറൽ കൺവീനർ സി.കെ. ബിന്റോഎന്നിവർ നേതൃത്വം നൽകി.