ദേവാലയങ്ങളിൽ തിരുനാൾ
1429725
Sunday, June 16, 2024 7:29 AM IST
പാലയൂരിൽ മുപ്പിട്ടുഞായർ
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാ ശ്ലീഹാ യുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. എട്ടിന് നേർച്ചക്കഞ്ഞി വിതരണം, കുട്ടികളുടെ ചോറൂണ്ണ്. 10 ന് ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹമാമ്മോദീസ, വിശുദ്ധ കുർബാന, പ്രദക്ഷിണം. വൈകിട്ട് 5.30 ന് ദിവ്യബലി.
കിള്ളിമംഗലം സെന്റ് ആന്റണീസ്
കിള്ളിമംഗലം: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ പത്തിന് ആഘോഷമായ പാട്ടുകുർബാന, തിരുനാൾസന്ദേശം, തുടർന്ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം. തുടർന്ന് ഊട്ടുനേർച്ച. തിരുക്കർമങ്ങൾക്ക് സരിതപുരം വികാരി ഫാ. ടോം വേലൂക്കാരൻ, കിള്ളിമം ഗലം ഇടവകവികാരി ഫാ. ആൻസൻ നീലാങ്കാവിൽ എന്നിവർ നേതൃത്വം നൽകും.
പാദുവനഗർ കിഴക്കേ കപ്പേള
ചേർപ്പ്: അമ്മാടം പാദുവനഗറിലെ കിഴക്കേ കപ്പേളയിൽ സെന്റ് ആന്റണീസിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. ഫാ. ജിയോ ആലപ്പാട്ട് തിരുനാൾ കൊടിയേറ്റം നടത്തി. പി.കെ. പോൾ, പി.വി. ജോസ്, പി.ഒ. വിൽസൺ, എ.എൽ. ആന്റണി എന്നിവർ നേതൃത്വം നൽകി. ഇന്നു വൈകീട്ട് 5.30 ന് വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള വള എഴുന്നുള്ളിപ്പ് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽനിന്ന് ആരംഭിക്കും. രാത്രി ഏഴിന് കിഴക്കേകപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ച വിതരണവും തുടർന്ന് വർണമഴയും ഉണ്ടാകും.