ആർത്തവശുചിത്വ ബോധവത്കരണ ക്യാമ്പ് നടത്തി
1429724
Sunday, June 16, 2024 7:29 AM IST
മുക്കാട്ടുകര: കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ സമ്പൂർണ സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കാനായി ആർത്തവശുചിത്വ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ. ലക്ഷ്മി നമ്പ്യാർ ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. കരുണം കൂട്ടായ്മ ചെയർമാൻ ജെൻസൻ ജോസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
നിധിൻ ജോസ്, സന്തോഷ് മഞ്ഞില, എൻ. നന്ദകുമാർ, ഉഷ ഡേവിസ്, സ്മിത ബിജു എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കു സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.