പ്ലേ​സ്‌​മെ​ന്‍റി​ല്‍ ‌വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് ​നേ​ട്ടം
Sunday, June 16, 2024 7:29 AM IST
വ​ള്ളി​വ​ട്ടം: പ്ലേ​സ്മെ​ന്‍റില്‍ അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച് യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്. 2024 അ​ധ്യ​യ​ന വ​ര്‍​ഷം ബി​രു​ദം പൂ​ര്‍​ത്തീ​ക​രി​ച്ച 150 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ ജോ​ലി ല​ഭി​ച്ചു. മെ​ക്കാ​നി​ക്ക​ല്‍, സി​വി​ല്‍, ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് എ​ന്നീ എ​ന്‍​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ്ലേ​സ്മെന്‍റ് ല​ഭി​ച്ച​ത്. റി​സ​ല്‍​ട്ട് വ​രു​ന്ന​തി​ന് മു​മ്പു ത​ന്നെ പ​ല വി​ദ്യാ​ര്‍​ഥി​ക​ളും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

ടെ​ക് മ​ഹേ​ന്ദ്ര ഇ​ന്‍റോ ഷെ​ല്‍, ഡി​ലോ​യി​റ്റ്, ഫോ​ഴ്‌​സ് മോ​ട്ടോ​ഴ്‌​സ്, ആ​ര്‍​ബി സ്ട്ര​ക്‌​ചേ​ഴ്‌​സ്, സ​ചീ​ന്ദ്ര റ​ബ​ര്‍ പ്ല​സ്, ഹൈ​ലൈ​റ്റ് ബി​ല്‍​ഡേ​ഴ്‌​സ്, ക്യൂ ​സ്‌​പൈ​ഡേ​ഴ്‌​സ്, ഡോം ​ഡി​സൈ​ന്‍​സ്, ഹൈ​ക്ക​ണ്‍, യൂ​ണൈ​റ്റ​ഡ് എ​ന്‍റര്‍​പ്രൈ​സ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ലേ​സ്മെ​ന്‍റ് ല​ഭി​ച്ച​ത്.

കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗ​ര്‍​ഫ് മേ​ഖ​ല​യി​ലേ​ക്ക് ഓ​വ​ര്‍​സീ​സ് റി​ക്രൂ​ട്ട്മെ​ന്‍റിലൂ​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ ജോ​ലി നേ​ടി. പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡോ. ​പ്രേം​ശ​ങ്ക​ര്‍, അ​സി​സ്റ്റ​ന്‍റ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. ക്ലി​ന്‍റ് തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് കോ​ള​ജി​ന് ഇ​ത്ര​യ​ധി​കം പ്ലേ​സ്മെ​ന്‍റ് ല​ഭി​ച്ച​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ് കെ. ​ജേ​ക്ക​ബ് അ​റി​യി​ച്ചു.